ഒറ്റപ്പാലത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ കൊവിഡ് പ്രതിരോധ വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതായി ആരോപണം

പാലക്കാട് ഒറ്റപ്പാലത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഗുരുതര ആരോപണം. കൊവിഡ് പ്രതിരോധ വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്‌തെന്ന് കണ്ടെത്തി. ഒറ്റപ്പാലം സബ്കളക്ടര്‍ ഓഫിസില്‍ പ്രതിരോധ സാമഗ്രികള്‍ കൂട്ടിയിട്ട ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു. മാസ്‌കുകളും ഗ്ലൗസുകളും ഉള്‍പ്പെടെയുള്ളവയാണ് കൂട്ടിയിട്ടിരിക്കുന്നത്.
മാതൃക പോളിംഗ് സ്റ്റേഷന് മുന്നിലാണ് വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നതെന്നും പറയുന്നു. 50ല്‍ കൂടുതല്‍ ഉപയോഗിച്ചതും അല്ലാത്തതുമായ പിപിഇ കിറ്റുകളും ഇതിലുണ്ട്. സബ്കളകടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഇവ അടിയന്തരമായി നീക്കാന്‍ ഉത്തരവ് നല്‍കി.
Story Highlights: covid 19, assembly elections 2021
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here