Advertisement

കണ്ണൂരിൽ നാളെ മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കും

April 11, 2021
Google News 1 minute Read
kannur night curfew may imposed tomorrow

കണ്ണൂരിൽ നാളെ മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കുമെന്ന് ജില്ലാ കളക്ടർ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.

വലിയ ഷോപ്പിങ്ങ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിലും സമയ നിയന്ത്രണം ഉണ്ടായേക്കും.

ഫേസ്ബുക്ക് പോസറ്റിന്റെ പൂർണ രൂപം :

കൊവിഡ് പ്രതിദിനം 500 കടക്കുന്ന സാഹചര്യം വന്നിരിക്കുന്നു.
രാത്രികാല കർഫ്യൂ, വലിയ ഷോപ്പിങ്ങ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയവിടങ്ങളിലെ സമയ നിയന്ത്രണം എന്നിവ നാളെ മിക്കവാറും പ്രഖ്യാപിക്കും. എല്ലാത്തരം ചടങ്ങുകൾക്കും നിയന്ത്രണം കൊണ്ടുവരും.

ഇന്നത്തെ കണക്കുകൾ താഴെ കാണുക:

ജില്ലയിൽ 575 പേർക്ക് കൂടി കൊവിഡ് : 516 പേർക്ക് സമ്പർക്കത്തിലൂടെ
ജില്ലയിൽ ഇന്ന് 575 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 516 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 43 പേർക്കും വിദേശത്തുനിന്നെത്തിയ എട്ട് പേർക്കും എട്ട് ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പർക്കം മൂലം:

കണ്ണൂർ കോർപ്പറേഷൻ 49
ആന്തുർ നഗരസഭ 5
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 9
മട്ടന്നൂർ നഗരസഭ 3
പാനൂർ നഗരസഭ 4
പയ്യന്നൂർ നഗരസഭ 44
ശ്രീകണ്ഠാപുരം നഗരസഭ 13
തളിപ്പറമ്പ് നഗരസഭ 11
തലശ്ശേരി നഗരസഭ 30
ആലക്കോട് 9
അഞ്ചരക്കണ്ടി 1
ആറളം 5
അയ്യൻകുന്ന് 3
അഴീക്കോട് 8
ചെമ്പിലോട് 7
ചെങ്ങളായി 7
ചെറുകുന്ന് 1
ചെറുപുഴ 7
ചെറുതാഴം 9
ചിറക്കൽ 10
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 5
ധർമ്മടം 7
എരമം കുറ്റൂർ 1
എരഞ്ഞോളി 4
എരുവേശ്ശി 8
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂർ 4
കല്യാശ്ശേരി 3
കാങ്കോൽ ആലപ്പടമ്പ 4
കണ്ണപുരം 4
കരിവെള്ളൂർ പെരളം 2
കീഴല്ലൂർ 1
കൊളച്ചേരി 9
കോളയാട് 9
കൂടാളി 6
കോട്ടയം മലബാർ 2
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 8
കുറുമാത്തൂർ 7
കുറ്റിയാട്ടൂർ 1
മാടായി 5
മലപ്പട്ടം 1
മാലൂർ 3
മാങ്ങാട്ടിടം 8
മാട്ടൂൽ 4
മയ്യിൽ 15
മൊകേരി 2
മുണ്ടേരി 8
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 11
നടുവിൽ 5
നാറാത്ത് 9
ന്യൂമാഹി 3
പടിയൂർ 4
പന്ന്യന്നൂർ 2
പാപ്പിനിശ്ശേരി 7
പരിയാരം 8
പാട്യം 9
പട്ടുവം 1
പായം 6
പയ്യാവൂർ 4
പെരളശ്ശേരി 6
പേരാവൂർ 3
പെരിങ്ങോംവയക്കര 5
പിണറായി 9
രാമന്തളി 5
തില്ലങ്കേരി 3
ഉദയഗിരി 5
ഉളിക്കൽ 2
വളപട്ടണം 8
വേങ്ങാട് 3
മാഹി 3
കോഴിക്കോട് 3
മലപ്പുറം 1
കോട്ടയം 7
എറണാകുളം 1
ഇതര സംസ്ഥാനം:
കണ്ണൂർ കോർപ്പറേഷൻ 10
ആന്തുർ നഗരസഭ 3
ഇരിട്ടി നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 2
ആലക്കോട് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുതാഴം 1
ചിറക്കൽ 1
ചൊക്ലി 1
ധർമ്മടം 1
എരമം കുറ്റൂർ 1
കതിരൂർ 1
കല്യാശ്ശേരി 1
കൂടാളി 1
കുഞ്ഞിമംഗലം 1
കുറ്റിയാട്ടൂർ 2
മലപ്പട്ടം 1
മയ്യിൽ 1
മുഴക്കുന്ന് 1
നടുവിൽ 1
പന്ന്യന്നൂർ 1
പാപ്പിനിശ്ശേരി 2
പായം 1
പെരിങ്ങോംവയക്കര 1
വയനാട് 1
വിദേശത്തുനിന്നും വന്നവർ:
പയ്യന്നൂർ നഗരസഭ 2
അഴീക്കോട് 2
ചെറുകുന്ന് 3
ചിറക്കൽ 1
ആരോഗ്യ പ്രവർത്തകർ:
കണ്ണൂർ കോർപ്പറേഷൻ 2
പയ്യന്നൂർ നഗരസഭ 1
ചെങ്ങളായി 1
കടന്നപ്പള്ളി പാണപ്പുഴ 1
കണ്ണപുരം 1
മൊകേരി 1
പിണറായി 1
രോഗമുക്തി 217 പേർക്ക്

ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 63387 ആയി. ഇവരിൽ 217 പേർ ഞായറാഴ്ച (ഏപ്രിൽ 11) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 57891 ആയി. 344പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4216 പേർ ചികിത്സയിലാണ്.

വീടുകളിൽ ചികിത്സയിലുള്ളത് 3974 പേർ. ജില്ലയിൽ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളിൽ 3947 പേർ വീടുകളിലും ബാക്കി 242 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.
നിരീക്ഷണത്തിൽ 17521 പേർ . കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 17521 പേരാണ്. ഇതിൽ 17032 പേർ വീടുകളിലും 489 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
പരിശോധന ജില്ലയിൽ നിന്ന് ഇതുവരെ 743945 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 743519 എണ്ണത്തിന്റെ ഫലം വന്നു. 426 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Story Highlights: kannur night curfew may imposed tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here