പൂരം പ്രദര്‍ശനം മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു

thrissur pooram exhibition inaguration

തൃശൂര്‍ പൂരത്തിന് മുന്നോടിയായുള്ള പൂരം പ്രദര്‍ശനം മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാളുകളുടെ പണികള്‍ അന്തിമ ഘട്ടത്തിലാണ്. പൂരം നടത്തിപ്പിനുള്ള സര്‍ക്കാര്‍ ധനസഹായം പൂരത്തിന് മുന്‍പ് ലഭ്യമാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

ഒരാഴ്ചയ്ക്കകം ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പൂരം നടത്തുന്നതിനുള്ള ചെലവ് കടത്തുന്നത് പൂരം പ്രദര്‍ശനത്തില്‍ നിന്നുമാണ്. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പൂരം പ്രദര്‍ശനം ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ സ്റ്റാളുകളുടെ എണ്ണം മൂന്നില്‍ ഒന്നായി കുറച്ചിട്ടുണ്ട്. ഇത്തവണ 120 സ്റ്റാളുകളാണുള്ളത്.

മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷനായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാകും പ്രദര്‍ശന നഗരിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. ഉദ്ഘാടനം കഴിഞ്ഞെങ്കിലും സ്റ്റാളുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

Story Highlights: thrissur pooram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top