Advertisement

മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളുമായി സംസ്ഥാനം

April 11, 2021
Google News 1 minute Read

‘ക്രഷിംഗ് ദി കര്‍വ്’ കര്‍മ പദ്ധതിയുടെ ഭാഗമായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളുമായി സംസ്ഥാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മെഗാ വാക്‌സിന്‍ ക്യാമ്പുകള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തുടക്കമായി. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ അഞ്ച് വാര്‍ഡുകളിലാണ് ക്യാമ്പുകള്‍ മുഖേന വാക്‌സിന്‍ വിതരണം നടക്കുന്നത്.

Read Also : മഹാരാഷ്ട്രയിൽ വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ്; അതൃപ്തി അറിയിച്ച് കേന്ദ്രസർക്കാർ

‘ബ്രേക്ക് ദി കര്‍വ്’ കര്‍മ പദ്ധതിയുടെ ഭാഗമായി വിപുലമായ ക്യാമ്പുകളാണ് കോഴിക്കോട് നഗരസഭയിലും ഒരുക്കിയിരിക്കുന്നത്. നഗരസഭാ പരിധിയിലെ 25 ഓളം കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നത്. എറണകുളം ജില്ലയില്‍ നഗരസഭകള്‍ കേന്ദ്രീകരിച്ചും കമ്മ്യൂണിറ്റി സെന്ററുകളിലൂടെയുമാണ് വാക്‌സിന്‍ നല്‍കുന്നത്.

വരുംദിവസങ്ങളിലും മെഗാ ക്യാമ്പുകള്‍ വഴി 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. അതേസമയം മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുന്നതിലൂടെ ഓരോ ജില്ലയിലും പ്രതിദിനം 35,000 ഡോസ് വാക്‌സിന്‍ വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. നിലവിലെ സ്റ്റോക്ക് തീരുന്നതോടെ ക്യാമ്പുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.

Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here