കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു

parents suicide after girl refusing marriage

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു. ധാർവാദ് താലൂക്കിലെ ഗരാഗ് ഗ്രാമവാസിയായ ശ്രീദേവി വീരന്ന കമ്മർ(31)ആണ് മരിച്ചത്.

പ്രഹ്ലാദ് ജോഷിയുടെ കർണാടകയിലെ ഹുബ്ലിയിലുള്ള വീടിന് മുന്നിൽ ഏപ്രിൽ 6 നാണ് സ്ത്രീ ആത്മഹത്യാശ്രമം നടത്തിയത്. കേന്ദ്രമന്ത്രിയുടെ വീടിന് മുന്നിലെത്തിയ ശ്രീദേവി വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.

2019ലെ വെള്ളപൊക്കത്തിൽ തകർന്ന വീട് നന്നാക്കാൻ സഹായം തേടി പലതവണ ശ്രീദേവി മന്ത്രിയെ കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ മന്ത്രിയെ കാണാൻ ശ്രീദേവിക്ക് സാധിച്ചില്ല. തുടർന്നാണ് ഇവർ മന്ത്രിയുടെ വീടിന് മുന്നിൽ എത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

Story Highlights: suicide, prahlad joshi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top