അബ്ദുല്‍ നാസര്‍ മഅദ്നിയുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ബംഗളൂരു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്നി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അഭിഭാഷകനായിരിക്കേ മഅദ്നിക്ക് വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് വി രാമസുബ്രമണ്യന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ ജസ്റ്റിസ് വി രാമസുബ്രമണ്യന്‍ ഇന്ന് വ്യക്തത വരുത്തിയേക്കും.
Read Also : കടൽക്കൊലക്കേസ്: നടപടികൾ അവസാനിപ്പിക്കുക നഷ്ടപരിഹാരത്തുക കെട്ടിവച്ച ശേഷമെന്ന് സുപ്രിംകോടതി
ബംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഒച്ചിഴയുന്ന വേഗതയിലാണ് വിചാരണയുടെ പോക്കെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. അബ്ദുല്‍ നാസര്‍ മഅദ്നി അപകടകാരിയായ വ്യക്തിയെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ നിരീക്ഷിച്ചിരുന്നു.
Story Highlights: abdul nasar madani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here