കയറ്റിറക്ക് കൂലിത്തര്‍ക്കം; ബെവ്‌കോയില്‍ പ്രതിസന്ധി; മദ്യവിതരണം സ്തംഭിച്ചു

bevco

ബെവ്‌കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു. ഔട്ട്‌ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമെന്നും റിപ്പോര്‍ട്ട്.

Read Also : സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ്; ബെവ്‌കോയിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് എതിരെയും മൊഴി

കമ്പനികളില്‍ നിന്ന് നേരിട്ട് ചുമട്ടുകൂലി വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. കഴിഞ്ഞ മാസം തൊഴിലാളികളുമായി ബെവ്കോ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിതരണ കമ്പനികളില്‍ നിന്ന് തൊഴിലാളികള്‍ നേരിട്ട് കൂലി വാങ്ങുന്നത് നിര്‍ത്താന്‍ ബെവ്‌കോ തീരുമാനിച്ചിരുന്നു. സ്വകാര്യ മദ്യ കമ്പനികളില്‍ നിന്ന് അമിതമായി കൂലിഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ക്രമീകരണം. കമ്പനികളില്‍ നിന്ന് ബെവ്‌കോ തുക ശേഖരിച്ചതിന് ശേഷം തൊഴിലാളികള്‍ക്ക് നല്‍കാനായിരുന്നു അന്തിമ തീരുമാനം.

എന്നാല്‍ ഇത് തൊഴിലാളികള്‍ അംഗീകരിച്ചിട്ടില്ല. പല ഔട്ട്‌ലെറ്റുകളിലും ബാറുകളിലും മദ്യക്ഷാമമുണ്ടെന്നും വിവരം.

Story Highlights: bevco, strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top