പതിവ് ഹൊറർ ശൈലികളിൽ നിന്നും വ്യത്യസ്തം; പ്രേക്ഷകരെ ത്രസിപ്പിച്ച് ‘ചതുർമുഖം’

ട്രെയിലറും ടീസറുകളും ഇറങ്ങിയതുമുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ചതുർ മുഖം. ഈ കാലഘട്ടത്തിന്റെ പരിണാമമെന്ന് ചതുർ മുഖത്തെ വിശേഷിപ്പിക്കാനാകും. മലയാളത്തിൽ അന്യമായിരുന്ന അധികം പരിചിതമല്ലാത്ത ഹൊറർ ശൈലി കാഴ്‌ചക്കാരിൽ എത്തിക്കാൻ ചിത്രത്തിന് കഴിഞ്ഞു. ചതുർ മുഖത്തിലെ തേജസ്വനിയുടെ ( മഞ്ജു വാരിയർ) ലോകം 21-ാം നൂറ്റാണ്ടിലെ സമകാലീനമായ ഒന്നാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന അവിടെ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ സ്ത്രീ. അതിൽ നിന്നും സെൽഫിയുടെ അന്തരമായ സാധ്യതകളിലേക്ക് കഥ വികസിപ്പിക്കുകയാണ്. തേജസ്വനിയായി മഞ്ജു വാരിയർ തകർത്തഭിനയിച്ചിരിക്കുന്നു. സണ്ണി വെയ്‌നും ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവെച്ചു. അലൻസിയറും ശ്രീകാന്ത് മുരളിയും തങ്ങളുടെ സ്വതസിദ്ധമായ പ്രകടനം കൊണ്ട് വേറിട്ട് നിൽക്കുന്നു. നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
പതിവ് ഹൊറർ ചിത്രങ്ങളിൽ കാണുന്നത് പോലെ സാരിയുടുത്ത പ്രേതമോ പ്രേത ബാധയുള്ള വീടോ മന്ത്രവാദിയോ ആവാഹനമോ ഒന്നും ചിത്രത്തിൽ ഇല്ല. തികച്ചും വ്യത്യസ്തമായ കഥാസന്ദർഭവും ആശയവുമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ശാസ്ത്ര നിർവചനങ്ങൾക്ക് അതീതമായ ഒരു ഊർജത്തെ ശാസ്ത്രം കൊണ്ട് നേരിടുന്നു. ഭീതിയും കാഴ്‌ചകളും നിറച്ച് ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. ടെക്നോളജിയുടെ കഥപറയുമ്പോഴും ഇതെല്ലം ഉൾകൊള്ളുന്ന മനസിന്റെ കളികളെയാണ് ചിത്രം ഉൾക്കൊള്ളുന്നത്.
രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ആകാംഷ നിറഞ്ഞ സന്ദർഭങ്ങളെ അതിന്റെ സൂഷ്മതകൾ ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ക്യാമറമാൻ അഭിനന്ദൻ രാമനുജത്തിന് കഴിഞ്ഞിട്ടുണ്ട്. വിഷ്വൽഗ്രാഫിക്സിനും സൗണ്ട് ഡിസൈനിങിനും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഞ്ചര കോടി മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയത്. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ ടെക്നോ ഹൊറർ ത്രില്ലർ എന്ന ലേബലിൽ എത്തിയ ചിത്രം വേറിട്ട വിജയം തന്നെയാണ് നേടിയെടുത്ത്.
Read Also : പരിചിതമല്ലാത്ത ഹൊറർ ശൈലി; ഭയവും നിഗൂഢതയും നിറഞ്ഞ് ചതുർമുഖം
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here