ചൊവ്വയിൽ എത്തിയ ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മാറ്റി

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്നലെ പറത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
ഹെലികോപ്റ്ററിന്റെ ബ്ലേഡുകൾ മിനിറ്റിൽ 2400 തവണ കറങ്ങുന്നുണ്ടോയെന്ന് ഇന്നലെ നടത്തിയ പരിശോധനയിൽ ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിനെ തുടർന്നാണ് പറക്കൽ നീട്ടിയത്. കൂടുതൽ പരിശോധനകൾക്കു ശേഷം 14 നോ അതു കഴിഞ്ഞോ പരീക്ഷിക്കുമെന്ന് നാസ അറിയിച്ചു. പ്രശ്ന കാരണം പരിശോദിക്കുകയാണെന്നും ഹെലികോപ്റ്ററിനു മറ്റു കുഴപ്പങ്ങളില്ലെന്നും നാസ പറഞ്ഞു.
1.8 കിലോ ഭാരവും 4 ബ്ലേഡുകൾ വീതമുള്ള 2 റോട്ടറുകളുമുള്ള ഇൻജെന്യുറ്റി കഴിഞ്ഞ ഫെബ്രുവരി 18 നാണ് പേഴ്സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്. റോവറിന്റെ ഹൃദയഭാഗത്തിലുള്ള പേടകത്തിൽ സ്ഥിതി ചെയ്തിരുന്ന ഹെലികോപ്റ്ററിനെ പുറത്തിറക്കി ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിച്ചിരിക്കുകയാണിപ്പോൾ. ചൊവ്വയുടെ അന്തരീക്ഷത്തിൽ പാറക്കൽ സാധ്യമാണോ എന്നറിയാൻ ഇൻജെന്യുറ്റിയെ 10 അടി ഉയരത്തിൽ 30 സെക്കൻഡ് പറത്താനാണ് പദ്ധതി.
19 ഇഞ്ച് ഉയരവും 1.8 കിലോഗ്രാം ഭാരവുമുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്റർ സൗരോർജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വയർലെസ് ആശയവിനിമയ സംവിധാനം, 2400 ആർ.പി.എമ്മിൽ കറങ്ങുന്ന കൗണ്ടർറൊട്ടേറ്റിങ് ബ്ലേഡുകൾ, കമ്പ്യൂട്ടർ നാവിഗേഷൻ സെൻസറുകൾ, രണ്ട് ക്യാമറകൾ എന്നിവ ഇൻജെന്യുയിറ്റിയിൽ ഘടിപ്പിച്ചിരിക്കുന്നു. പേഴ്സിവിയറൻസിൽ ഘടിപ്പിച്ച ഇൻജെന്യുയിറ്റി ഹെലികോപ്റ്റർ പ്രവർത്തിക്കാൻ തുടങ്ങിയാൽ ചൊവ്വയുടെ ഇതുവരെ കാണാത്ത ആകാശ ദൃശ്യങ്ങൾ ഭൂമിയിലെത്തിയേക്കും.
Read Also : ചൊവ്വയിൽ പറക്കാൻ തയ്യാറെടുത്ത് ‘ഇൻജെന്യുയിറ്റി’ എന്ന കുഞ്ഞൻ ഹെലികോപ്റ്റർ
Story Highlights: Mars Ingenuity Helicopter flight Delayed to no earlier Than April 14
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here