രാജ്യത്തെ ഓഹരി വിപണിയിൽ കനത്ത ഇടിവ്

sensex crashes over 1100 points

രാജ്യത്തെ ഓഹരിവിപണിയിൽ കനത്ത ഇടിവ്. ഒരു വേള സെൻസക്‌സ് 1100 പോയന്റ് വരെ നഷ്ടത്തിലായി.

സെൻസെക്‌സ് 813 പോയന്റ് നഷ്ടത്തിൽ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 386 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

24 മണിക്കൂറിനിടെ കൊവിഡ് കേസുകളുടെ എണ്ണം 1.69 ലക്ഷമായി ഉയർന്നതാണ് വിപണിയെ ബാധിച്ചത്. 24 മണിക്കൂറിനുള്ളിൽ 1,68,912 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 904 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 1.35 കോടിയും, മരണസംഖ്യ 1,70,179 ഉം ആയി ഉയർന്നു.

Story Highlights: sensex crashes over 1100 points

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top