സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്

court orders protection for swapna suresh

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ ശബ്ദസന്ദേശം പ്രചരിച്ച സംഭവത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്. എറണാകുളം സെഷന്‍സ് കോടതിയെയാണ് ക്രൈംബ്രാഞ്ച് സമീപിച്ചത്.

എന്നാല്‍ തങ്ങള്‍ക്ക് എതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഹര്‍ജിയില്‍ വിധി പറയുന്നത് 16ാം തിയതിയാണ്. അതിന് ശേഷം ആവശ്യം പരിഗണിക്കണമെന്നാണ് ഇ ഡി ആവശ്യം.

Read Also : പിണറായി സര്‍ക്കാര്‍ യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തു കളഞ്ഞു: സ്മൃതി ഇറാനി

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ വിചാരണയെച്ചൊല്ലി കേന്ദ്ര ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കമായി. എന്‍ഐഎ കേസിലെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യം. എന്‍ഐഎ ഇഡിയുടെ ആവശ്യത്തെ എതിര്‍ത്ത് രംഗത്തെത്തി. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്‍ഡറിംഗ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കോടതിലേക്ക് കേസ് മാറ്റണമെന്ന് ഇഡി ആവശ്യപ്പെട്ടു. എന്നാല്‍ രാജ്യദ്രോഹ കുറ്റം അടക്കം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക എന്‍ഐഎ കോടതിയില്‍ കേസ് തുടരണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. കേസ് മണി ലോണ്‍ഡറിംഗ് ആക്ട് പ്രകാരം വരുന്നില്ലെന്നും എന്‍ഐഎ.

Story Highlights: swapna suresh, crime branch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top