‘ഫ്രണ്ട്സ്’ റീയൂണിയൻ ചിത്രീകരണം പൂർത്തിയായി; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

Friends Reunion special episode

ലോകത്ത് ഏറ്റവുമധികം ജനപ്രീതിയാർജിച്ച സിറ്റ്കോം എന്ന വിശേഷണമുള്ള ‘ഫ്രണ്ട്സിൻ്റെ’ റീയൂണിയൻ എപ്പിസോഡ് ചിത്രീകരണം പൂർത്തിയായി. കൊവിഡ് ബാധയെ തുടർന്ന് പലതവണ മാറ്റിവെക്കപ്പെട്ട സ്പെഷ്യൽ എപ്പിസോഡിൻ്റെ ചിത്രീകരണമാണ് കഴിഞ്ഞ ദിവസം ലോസ് ആഞ്ചലസിൽ പൂർത്തിയായത്. എപ്പിസോഡിൻ്റെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സ്പെഷ്യൽ രീയൂണിയൻ എപ്പിസോഡ് എച്ച്ബിഓ മാക്സിൽ സ്ട്രീം ചെയ്യും.

വാർണർ ബ്രോസ് സ്റ്റുഡിയോസിലായിരുന്നു ചിത്രീകരണം. മുൻപ് ഫ്രണ്ട്സ് ചിത്രീകരിച്ച ലൊക്കേഷനുകൾ സ്പെഷ്യൽ എപ്പിസോഡിനായി വീണ്ടും നിർമിച്ചിരുന്നു. ജെന്നിഫർ ആനിസ്റ്റൺ, കോർട്നി കോക്സ്, ഡേവിഡ് ഷ്വിമ്മർ, ലിസ കുദ്രോ, മാത്യു പെറി, മാറ്റ് ലെബ്ലാങ്ക് എന്നിവർ തന്നെയാണ് സ്പെഷ്യൽ എപ്പിസോഡിലും സ്ക്രീനിലെത്തുന്നത്. ഇവർക്കൊപ്പം മറ്റാരൊക്കെ ഉണ്ടെന്നത് വ്യക്തമല്ല.

1994നു സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്സ് 10 സീസണുകൾ കൊണ്ട് ലോകമൊട്ടാകെ ആരാധകരെ ഉണ്ടാക്കിയെടുത്തു എന്നതിനപ്പുറം ഇപ്പോഴും മടുപ്പില്ലാതെ ആളുകൾ കാണുന്നുണ്ട്. റോസ്, ചാൻഡ്‌ലർ, റോസിൻ്റെ സഹോദരിയും ചാൻഡ്‌ലറുടെ ഭാര്യയുമായ മോണിക്ക, ജോയ്, റോസിൻ്റെ ഭാര്യ റേച്ചൽ, ഫീബി എന്നീ ആറു സുഹൃത്തുക്കളുടെ ജീവിതമാണ് സീരീസ് പറയുന്നത്.

Story Highlights: Friends Reunion special episode shoot wraps up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top