Advertisement

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരായ ഹർജി രണ്ടാഴ്ചത്തേക്ക് മാറ്റി

April 13, 2021
Google News 2 minutes Read
Gujarat Riots Plea Modi

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയ അന്വേഷണസംഘത്തിന്റെ നടപടി ചോദ്യം ചെയ്ത് സാകിയ ജാഫ്രി സമർപ്പിച്ച ഹർജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന സാകിയ ജാഫ്രിയുടെ ആവശ്യത്തെ തുടർന്നാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

2002 ഫെബ്രുവരിയിൽ ഗുൽബർഗ് സൊസൈറ്റിയിലുണ്ടായ കലാപത്തിൽ സാകിയ ജാഫ്രിയുടെ ഭർത്താവും മുൻ എം.പിയുമായ എഹ്സാൻ ജാഫ്രി അടക്കം അറുപത്തിയെട്ട് പേരാണ് കൊല്ലപ്പെട്ടത്.

2019 ഡിസംബറിലാണ് ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിസഭക്കും ക്ലീൻ ചിറ്റ് നൽകി ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തിൽ കാര്യക്ഷമമായ ഇടപെടൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി നടത്തിയില്ലെന്നും മുസ്ലിം വിഭാഗങ്ങൾക്കെതിരെ മാത്രമായിരുന്നു പൊലീസ് നടപടി ഉണ്ടായതെന്നും ആരോപണം ഉണ്ടായിരുന്നു. കലാപം നടന്നപ്പോൾ സർക്കാർ മൗനം പാലിച്ചുവെന്നും വിമർശനം വന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ ടി നാനാവതി കമ്മീഷൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇന്ന് ഗുജറാത്ത് നിയമസഭയിൽ നൽകിയത്. 2008ൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലും മോദിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിവിൽ കേസുകളിലും നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിയിരുന്നു. 2002 ലെ ഗുജറാത്ത് വർഗീയ കലാപവുമായി ബന്ധപ്പെട്ട് അവശേഷിച്ച മൂന്ന് കേസുകളിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കിയത്. 22 കോടി രൂപയായിരുന്നു പരാതിക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരം.

Story Highlights: Gujarat Riots: Supreme Court Adjourns Plea Against Clean Chit To Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here