മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണം; കെ സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്യണം: എം വി ജയരാജന്‍

പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൊന്ന് കെട്ടി തൂക്കിയതാണെന്ന് കെ സുധാകരന് എങ്ങനെ വിവരം കിട്ടിയെന്നാണ് ചോദ്യം.

കെ സുധാകരനെയും അന്വേഷണ സംഘം ചോദ്യം ചെയ്യണമെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടു. രതീഷിന്റെ പേര് എഫ്‌ഐആറില്‍ വന്നത് ലീഗ് പ്രവര്‍ത്തകന്‍ റഫീഖിന്റ മൊഴി പ്രകാരമാണ്. അക്രമത്തെ അക്രമം കൊണ്ട് നേരിടാന്‍ സിപിഐഎം ഇല്ല. തുടര്‍ച്ചയായി സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ബലിയാടാകാന്‍ നിന്നുകൊടുക്കില്ല. കേസില്‍ എഫ്‌ഐആര്‍ കെ സുധാകരനും കുറ്റപത്രം മാധ്യമങ്ങളും ചേര്‍ന്ന് തയാറാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Read Also :

അതേസമയം പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. പുല്ലൂക്കര സ്വദേശി ബിജേഷാണ് കസ്റ്റഡിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് ബിജേഷ്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ ആണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

Story Highlights: m v jayarajan, mansoor murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top