സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര്

cpi

സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര്. മുതിര്‍ന്ന നേതാവ് സി ദിവാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജില്ലാ സെക്രട്ടറിയും നെടുമങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജി ആര്‍ അനില്‍ രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായത്.

Read Also : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി സി ദിവാകരന്‍ ഒന്നും ചെയ്തില്ലെന്നും സാമ്പത്തികമായിപ്പോലും സഹായിച്ചില്ലെന്നുമായിരുന്നു ജി ആര്‍ അനിലിന്റെ ആരോപണം. അതേസമയം ജില്ലാ നേതൃത്വം പറഞ്ഞതെല്ലാം ചെയ്‌തെന്നും തന്നെ ചോദ്യം ചെയ്യാന്‍ ജി ആര്‍ അനില്‍ വളര്‍ന്നിട്ടില്ലെന്നും സി ദിവാകരന്‍ തിരിച്ചടിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സംഭവം.

Story Highlights: cpi, c divakaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top