Advertisement

മാനദണ്ഡം പാലിക്കാതെ ഡി ജെ പാർട്ടി നടത്തിയ സംഭവം; സംഘാടകർ ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

April 14, 2021
Google News 1 minute Read

കൊച്ചി മട്ടാഞ്ചേരിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഡി ജെ പാർട്ടി നടത്തിയ സംഭവത്തിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ ഭീഷണി. സംഘാടകർ തന്നെ ഭീഷണിപ്പെടുത്തിയതായും തട്ടികൊണ്ട് പോകാൻ ശ്രമിച്ചതായും ഹോട്ടൽ ഉടമ പൊലീസിന് പരാതി നൽകി.

വിസിറ്റിങ് വിസക്കെത്തിയത് കൊണ്ട് പരിപാടി നടത്തിയാൽ ഡി ജെ ജോക്കിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല ഇയാളുടെ പരിപാടിയിൽ വലിയ രീതിയിലുള്ള ലഹരിക്കച്ചവടം നടക്കുന്നതായും പൊലിസിന് വിവരം ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ ഡി ജെ പാർട്ടിയിൽ പൊലീസിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടായിരുന്നു. പാർട്ടി അവതരിപ്പിക്കാനെത്തിയ ഇസ്രയേലിൽ നിന്നുള്ള ഡി ജെ ജോക്കിയെ പൊലീസും എക്സൈസും ചോദ്യം ചെയ്യും.

ഡി ജെ പാർട്ടിക്ക് സംഘാടകർ നൽകിയിരുന്നത് 7 ലക്ഷം രൂപയാണ്. പക്ഷെ ടിക്കറ്റ് വില്പനയിലൂടെ മാത്രം ഇത്രയും തുക സമ്പാദിക്കാനാവില്ലെന്ന് പൊലീസ് പറയുന്നു.

Read Also : കൊച്ചിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി

Story Highlights: Kochi Mattancherry night party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here