തിരുവനന്തപുരം പാലോട് പടക്കശാലയില്‍ തീപിടുത്തം; ഒരു മരണം

palode accident

തിരുവനന്തപുരം പാലോട് ചൂടലില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു മരണം. പടക്കശാലയിലെ ജീവനക്കാരിയായ സുശീല (58) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇടിമിന്നലേറ്റാണ് തീപിടുത്തമുണ്ടായതെന്നും സൂചന. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തില്‍ പടക്കശാല പൂര്‍ണമായും തകര്‍ന്നു.

വൈകുന്നേരം മൂന്ന് മണിയോട് കൂടിയാണ് സംഭവം. തീപിടുത്തം ഉണ്ടായ സമയത്ത് മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സുശീലയുടെ ഭര്‍ത്താവിനും പടക്കശാലയുടെ ഉടമസ്ഥനും ആണ് പരുക്കേറ്റത്. ഒരാളുടെ നില അതീവ ഗുരുതരമെന്നും വിവരം.

Story Highlights: fire works, accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top