ബംഗാളില്‍ തെരഞ്ഞെടുപ്പ് തിയതി മാറ്റുമെന്ന വാര്‍ത്ത നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

west bengal election

പശ്ചിമ ബംഗാളില്‍ ആറ് മുതല്‍ എട്ട് വരെയുള്ള ഘട്ടം തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തണമെന്ന നിര്‍ദേശം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് ചട്ടങ്ങള്‍ പാലിക്കാന്‍ അടക്കം ഇപ്പോഴത്തെ സമയക്രമം അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തില്ല എന്ന് വ്യക്തമായതോടെ കൂടുതല്‍ റാലികള്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും നാളെ മുതല്‍ പ്രഖ്യാപിച്ചു.

17ാം തിയതി ആണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. അതിന് ശേഷം 22, 26, 29 തിയതികളില്‍ ആയി ആറ്, ഏഴ്, എട്ട് ഘട്ടങ്ങള്‍ തെരഞ്ഞെടുപ്പ് കൂടി നടക്കണം. ഇതിന് പകരമായി അവസാന മൂന്ന് ഘട്ടം വെച്ച് നടത്തണം എന്നായിരുന്നു വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കൊല്‍ക്കത്തയില്‍ വിളിച്ച് സര്‍വ്വകക്ഷി യോഗത്തിലും ആവശ്യം ഉയര്‍ന്നു. എന്നാല്‍ ഈ നിര്‍ദേശം പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Read Also : തെരഞ്ഞെടുപ്പ്; ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ നീക്കം

കൊവിഡ് ചട്ടങ്ങള്‍ പാലിക്കാന്‍ ഇപ്പോഴത്തെ സമയക്രമം ആണ് ഉചിതം. പ്രചാരണ യോഗങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന് വേണ്ടത് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് തിയതി മാറ്റില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പഠന രംഗത്ത് കൂടുതല്‍ സജീവമായി.

ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് ഒപ്പം ആണോ മമതാ ബാനര്‍ജി റോഡ് ഷോയില്‍ പങ്കെടുത്തത്. ബിജെപി അമിത് ഷായുടെയും ജെ പി നദ്ദയുടെയും നാല് വിധം റാലികള്‍ ആണ് നാളെ പ്രഖ്യാപിച്ചിട്ടുള്ളത്. 17ാം തിയതി തെരഞ്ഞെടുപ്പ് നടക്കേണ്ട 45 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനകം കേന്ദ്രസേനയുടെ വിന്യാസം പൂര്‍ത്തിയാക്കി. മുന്‍കാലങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇത്തവണത്തെ സുരക്ഷാ വിന്യാസം.

Story Highlights: west bengal, election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top