മെഡിക്കൽ കോളജ് വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾക്ക് പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപത

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾക്ക് പിന്തുണയുമായി എറണാകുളം-അങ്കമാലി അതിരൂപത പ്രസിദ്ധീകരണം. ഇതിനെതിരെ ഉയർന്ന വിദ്വേഷ പ്രചരണം മനോരോഗമാണെന്ന് സത്യദീപം കുറ്റപ്പെടുത്തുന്നു.
സഹവർത്തിത്വത്തിന്റെ സന്തോഷം മതേതര കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റമാണെന്ന് ലേഖനത്തിൽ പറയുന്നു. വിഭാഗീയതയുടെ വിദ്വേഷ രാഷ്ട്രീയത്തിൽ മുഴുകുന്നവർക്ക് ഇളമുറക്കാരുടെ ഈ പ്രതികരണം പ്രചോദനമാകണം.
എതിരെ വരുന്നയാൾ നമ്മുടെ എതിർപക്ഷത്താണെന്ന മുന്നറിയിപ്പുകൾ മുൻപിൽ തൂക്കിയാണ് ഒരു ശരാശരി മലയാളിയുടെ നടപ്പ്. ഈ നടപ്പിന് യാതൊരു ദോഷവുമില്ലെന്ന മട്ടിലാണ് മതതീവ്രവാദികളുടെ സംരക്ഷിത ലൈനെന്ന് സത്യദീപം പറയുന്നു
മതേതരത്വത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന തീവ്രചിന്തകൾ ക്രൈസ്തവർക്കിടയിൽ വളരുന്നതായും സത്യദീപം സ്വയം വിമർശനം നടത്തുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി.സി ജോർജിന്റെ പ്രസ്താവനയെയും ക്രൈസ്തവ പ്രസിദ്ധീകരണം വിമർശിക്കുന്നു. പി. സി ജോർജിന്റെ പേര് പരാമർശിക്കാതെയായിരുന്നു വിമർശനം.
Story Highlights: janaki naveen dance, ernakulam angamaly archdiocese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here