28 വര്‍ഷം മുന്‍പുള്ള അപകടങ്ങള്‍ക്ക് വരെ നഷ്ടപരിഹാരം നല്‍കി കെഎസ്ആര്‍ടിസി

ksrtc cut short service 5 districts

1993 മുതല്‍ വിവിധ കാലഘട്ടങ്ങളില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള മുടങ്ങിക്കിടന്ന നഷ്ടപരിഹാര തുക കെഎസ്ആര്‍ടിസി വിതരണം ചെയ്തു തുടങ്ങി. കെഎസ്ആര്‍ടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് 121 കേസുകളിലെ 88,80,990 രൂപ വിതരണം ചെയ്തത്.

വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി അപകടത്തില്‍പ്പെടുന്നവര്‍ക്ക് കോടതികള്‍ വിധിക്കുന്ന നഷ്ടപരിഹാര തുക സാമ്പത്തിക പ്രതിസന്ധി കാരണം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഇനത്തില്‍ 1179 കേസുകളിലായി 62 കോടി രൂപയോളം നല്‍കാന്‍ ഉണ്ടായിരുന്നു. ഇത് കൂടിക്കൂടി വരുന്നതിനാലാണ് വേഗത്തില്‍ കൊടുത്ത് തീര്‍ക്കുന്നതിന് വേണ്ടി പദ്ധതി ആവിഷ്‌കരിച്ചത്.

Read Also : കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപ കാണാനില്ലെന്ന വെളിപ്പെടുത്തല്‍; അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

1997 ജനുവരി 17ല്‍ ഉത്തരവ് ആയ 1993ല്‍ ഫയല്‍ ചെയ്ത ഒപി(എംവി)733/1993 കേസിന് വരെ നഷ്ടപരിഹാരം നല്‍കി. കഴിഞ്ഞ ഏപ്രില്‍ 10ന് നാഷണല്‍ ലോ അദാലത്ത് ദിനത്തിന്റെ ഭാഗമായി ഹൈക്കോടതിയുടെ ലീഗല്‍ അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പിലാക്കിയ പലിശ രഹിത സെറ്റില്‍മെന്റില്‍ പങ്കെടുത്ത 121 പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. പലിശ രഹിത പദ്ധതിയില്‍ ചേരുന്നവര്‍ക്ക് 15 ദിവസത്തിനകം തുക ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ നഷ്ടപരിഹാരം ലഭിക്കേണ്ടവര്‍ പലിശ രഹിത സെറ്റില്‍മെന്റിന് താത്പര്യമുണ്ടെങ്കില്‍ അതാത് യൂണിറ്റുകളില്‍ അപേക്ഷ നല്‍കിയാല്‍ മുന്‍ഗണനാക്രമം അനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു.

Story Highlights: ksrtc, compensation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top