കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; കതിരൂർ സ്വദേശിയുടെ രണ്ട് കൈപ്പത്തിയും അറ്റു

കണ്ണൂർ കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം. കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തിയും അറ്റു.ഗുരുതരമായി പരുക്കേറ്റ നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലാണ് ബോംബ് ഉണ്ടാക്കിയിരുന്നത്. പരുക്കേറ്റ നിജേഷ് സി.പി.ഐ.എം പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സ്‌ഫോടനം ബോംബ് നിർമാണത്തിനിടെയെന്നതിന് തെളിവുകൾ പൊലീസിന് ലഭിച്ചു. സിമന്റ് ടാങ്കിനുള്ളിൽ വച്ച് ബോംബ് നിർമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമെന്ന് പൊലീസ് കണ്ടെത്തി. തെളിവുകൾ നശിപ്പിക്കാനും ശ്രമം നടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലം മഞ്ഞൾപ്പൊടിയിട്ട് കഴുകിയതായും കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് തകർന്ന കൈപ്പത്തിയുടെ അവശിഷ്ടങ്ങളും ലഭിച്ചു. സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.

Story Highlights: bomb explosion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top