തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒരുനാണയത്തിനും ഇരുവശങ്ങള്‍: സിപിഐഎം നേതാവ് സൂര്യകാന്ത് മിശ്ര

suryakanth mishra

പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി സിപിഐഎം. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒരുനാണയത്തിനും ഇരുവശങ്ങള്‍ തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര ട്വന്റിഫോറിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ ബിജെപിയെ തടയാന്‍ മമതാ ബാനര്‍ജി പിന്തുണയ്ക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനെ പൂര്‍ണമായി സൂര്യകാന്ത് മിശ്ര തള്ളി.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ട ശക്തികള്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. മമതാ ബാനര്‍ജി ബിജെപിയെ മാത്രമാണ് എതിര്‍ക്കുന്നത്. മമതയ്ക്ക് ആര്‍എസ്എസ് ആശയങ്ങളോട് എതിര്‍പ്പില്ല. സംയുക്ത മോര്‍ച്ച ഇത്തവണ വലിയ നേട്ടം പശ്ചിമ ബംഗാളില്‍ ഉണ്ടാകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു.

Story Highlights: cpim, west bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top