മൂവാറ്റുപുഴയിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി

മൂവാറ്റുപുഴയിൽ മൂന്നര വയസുകാരി ക്രൂര പീഡനത്തിന് ഇടയായ സംഭവത്തിൽ മാതാപിതാക്കളുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. ഡോക്ടേഴ്സിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി. മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിരുന്നു മൊഴി രേഖപ്പെടുത്തിയത്. കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് മാതാപിതാക്കൾ മൊഴി നൽകിയിരിക്കുന്നത്.
കുട്ടിയെ മർദിച്ചിട്ടില്ലെന്ന് രണ്ടാനമ്മയും പിതാവും ഇതിനുമുൻപും ആവർത്തിച്ചു പറഞ്ഞിരുന്നു. പരിശോധനയിൽ മുൻപും കുഞ്ഞിന് ശാരീരിക പീഡനം ഏറ്റിട്ടുണ്ടെന്ന് തെളിഞ്ഞു. ജനനേന്ദ്രിയത്തിലടക്കം കത്തിയുടെ പിടി കൊണ്ട് മുറിവേല്പിച്ചു എന്നാണ് കുട്ടി നൽകിയിരുന്ന മൊഴി.
കൈയിലും കാലിനും സംഭവിച്ച ഒടിവ് ആരെങ്കിലും മർദിച്ചതിനിടയ്ക്ക് സംഭവിച്ചതാണെന്നാണ് നിഗമനം. വാരിയെല്ലുകൾക്കും ക്ഷതമേറ്റിട്ടുണ്ട്. അതേസമയം കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
Story Highlights: Asam Girl rape case, parents statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here