യെദ്യൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
April 16, 2021
2 minutes Read
കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബംഗളൂരു മണിപ്പാൽ ആശുപത്രിയിലാണ് അദ്ദേഹത്തെ കൊവിഡ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം കൊവിഡ് മുക്തനായത്.
രാവിലെ സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയെ യോഗം വിളിച്ചിരുന്നു.
Story Highlights: B. S Yediyurappa test covid postive for second time
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement