‘ചാരക്കേസിൽ കെ. കരുണാകരനെ ബലിയാടാക്കി; നിരപരാധിത്വം തെളിയും’: കെ. വി തോമസ്

ഐഎസ്ആർഒ ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകാരനെ ബലിയാടാക്കുകയായിരുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്. കെ കരുണാകാരൻ നിരപരാധിയാണെന്ന് തെളിയും. അദ്ദേഹത്തിന് നിതി ലഭിച്ചില്ല. അദ്ദേഹത്തെ കുടുക്കാൻ പലരും ശ്രമിച്ചിരുന്നുവെന്നും കെ.വി തോമസ് കൊച്ചിയിൽ പറഞ്ഞു.

ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രിംകോടതിയുടെ നിർണായക വിധി പുറത്തുവന്നതിന് പിന്നാലെയാണ് കെ. വി തോമസിന്റെ വെളിപ്പെടുത്തൽ. കരുണാകരനെ ചിലർ മനഃപൂർവം കുടുക്കുകയായിരുന്നുവെന്നാണ് കെ. വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്. രമൺ ശ്രീവാസ്തവയെ കരുണാകരൻ സസ്‌പെൻഡ് ചെയ്തത് ദുഃഖത്തോടെയായിരുന്നുവെന്നും കെ. വി തോമസ് കൂട്ടിച്ചേർത്തു.

Story Highlights: K V Thomas, ISRO Case, K Karunakaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top