രോഗികൾക്ക് ആശുപത്രികളിൽ കിടക്കകളുടെ ലഭ്യത വർധിപ്പിക്കണം, മരുന്നിന്റെ കരിഞ്ചന്ത അവസാനിപ്പിക്കണം : പ്രധാനമന്ത്രി

PM Modi covid review meeting

കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മരുന്നുകൾ, ഓക്‌സിജൻ, വെന്റിലേറ്ററുകൾ, വാക്‌സിനേഷൻ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.

രോഗികൾക്കായി ആശുപത്രികളിൽ കിടക്കകളുടെ ലഭ്യത വർധിപ്പിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശം നൽകി. താൽക്കാലിക ആശുപത്രികളിലും നിരീക്ഷണകേന്ദ്രങ്ങളിലും കിടക്കകളുടെ ലഭ്യത ഉറപ്പാക്കണം. റെംഡിസിവർ അടക്കമുള്ള മരുന്നിന്റെ കരിഞ്ചന്ത കർശനമായി നേരിടണമെന്നും നിർദേശം നൽകി.

പിഎം കെയർ ഫണ്ടിൽനിന്ന് 162 ഓക്‌സിജൻ പ്ലാൻറുകൾ നിർമ്മിക്കാനും തുക അനുവദിച്ചു. രാജ്യത്തിന്റെ മരുന്ന് വ്യവസായത്തിന്റെ മുഴുവൻ ശേഷിയും ഉപയോഗിക്കാനാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.

Story Highlights: PM Modi covid review meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top