റെംഡിസിവർ മരുന്നിന്റെ വിലകുറച്ചു

remdisivir price slashed

റെംഡിസിവർ മരുന്നിന്റെ വിലകുറച്ചു. മരുന്ന് കമ്പനികളുടെ നടപടി കേന്ദ്രസർക്കാർ ഇടപെടലിനെ തുടർന്നെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു.

മരുന്നിന് രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കഡില ഹെൽത്ത്‌കെയർ പുറത്തിറക്കുന്ന 2800 രൂപ വന്നിരുന്ന റെംഡാക്കിന് 899 രൂപയാണ് പുതിയ വില. സിൻജീൻ ഇന്റർനാഷണൽ പുറത്തിറക്കുന്ന റെംവിന്നിന് 3950 ൽ നിന്ന് 2450 രൂപയായി. വിവിധ മരുന്ന് കമ്പനികളുടെ റെംഡിസിവിർ മരുന്നിന്റെ പുതുക്കിയ വില സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

Story Highlights: remdisivir price slashed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top