Advertisement

നിയമനവിവാദം; തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ. എൻ ഷംസീറിന്റെ ഭാര്യ

April 17, 2021
Google News 1 minute Read

നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എ. എൻ ഷംസീർ എം.എൽ.എയുടെ ഭാര്യ ഡോ. സഹല. തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് സഹല പറഞ്ഞു. വിവാദങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും സഹല ട്വന്റിഫോറിനോട് പറഞ്ഞു.

ജോലിക്ക് അപേക്ഷിച്ചത് അർഹതയുള്ള യോഗ്യതയുള്ളതിനാലാണ്. എംഎൽഎയുടെ ഭാര്യയായതിനാലാണ് തന്നെ വേട്ടയാടുന്നത്. വ്യക്തിഹത്യ നൽകുന്നവർക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും സഹല പറഞ്ഞു. കോടതിയിൽ വിശ്വസിച്ചു പോയി എന്നതാണ് താൻ ചെയ്ത തെറ്റ്. ആരാണോ കൂടുതൽ സ്വാധീനം ചെലുത്തുന്നത് അവർക്കൊപ്പമാണ് കോടതിയെന്ന് മനസിലായെന്നും സഹല വിശദീകരിച്ചു.

Story Highlights: A N shamseer, Dr. Shahala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here