കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സ്‌കാനിംഗ് സംവിധാനങ്ങളില്ല; ആദിവാസികൾ അടക്കമുള്ളർ ദുരിതത്തിൽ

കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സ്‌കാനിംഗ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ആദിവാസികൾ അടക്കമുള്ളവർ ദുരിതത്തിൽ. സി. ടി സ്‌കാനിംഗിനും, മറ്റുമായി ചുരമിറങ്ങി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ് അട്ടപ്പാടിക്കാർ.

അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ ഉണ്ടെങ്കിലും സ്ഥിരം ഡോക്ടറില്ലാത്തതിനാൽ ആഴ്ചയിൽ ഒരുദിവസം മാത്രമാണ് ഈ പരിശോധനയും നടക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ പോലും ഇതേ അവസ്ഥ തന്നെയാണ് നേരിടുന്നത്.

സ്‌കാനിംഗിനായി മലയിറങ്ങുമ്പോഴേക്കും പലരുടേയും ആരോഗ്യസ്ഥിതി മോശമാകുന്നത് സ്ഥിരം സംഭവങ്ങളാണ്. അധികാരികളുടെ മുൻപിൽ നിരവധി തവണ അപേക്ഷകളും റിപ്പോർട്ടുകളുമെത്തിയിട്ടും അട്ടപ്പാടിക്കാരുടെ ദുരിതം തുടരുകയാണ്.

Story Highlights: kottathara tribal specialty hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top