ഭീമയുടെ പുതിയ പരസ്യത്തിന് സ്വര്‍ണത്തേക്കാള്‍ പത്തരമാറ്റ് തിളക്കം: വിഡിയോ

Bhima jewellery viral ad features the journey of a transperson

പരസ്യം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മുഖം തിരിക്കുന്നവര്‍ പോലും ഹൃദയംകൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ഒരു പരസ്യ ചിത്രത്തെ. ഭീമ ജ്വല്ലറിയുടെ പുതിയ പരസ്യം കാഴ്ചക്കാരുടെ ഉള്ളു തൊടുന്നു. പലരുടേയും ഫേസ്ബുക്ക് പ്രൊഫൈലുകളിലും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലുമെല്ലാം ഇടം നേടിയ ഈ പരസ്യത്തിന് സ്വര്‍ണത്തേക്കാള്‍ പത്തരമാറ്റ് തിളക്കമുണ്ട്.

ആണുടലില്‍ പെണ്‍ മനസ്സുമായി ജീവിക്കുന്ന ഒരാള്‍. അയാളെ ചേര്‍ത്തുനിര്‍ത്തുന്ന അച്ഛനും അമ്മയും. പിന്നെ സ്വന്തം സത്വത്തിലേക്കുള്ള മടക്കം. ആ യാത്രക്ക് കൂട്ടായി നില്‍ക്കുന്ന ഉറ്റവര്‍… ഇതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ഏറെ ഹൃദ്യമായാണ് പരസ്യചിത്രം ഒരുക്കിയിരിക്കുന്നതും. ഒരു വ്യക്തിയെ ആ വ്യക്തിയായിത്തന്നെ അംഗീകരിക്കുകയും ചേര്‍ത്തു നിര്‍ത്തുകയും വേണം എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഭീമയുടെ ഈ പരസ്യം.

ഭാരത് സിക്ക സംവിധാനം നിര്‍വഹിച്ച പരസ്യചിത്രം തയാറാക്കിയിരിക്കുന്നത് ദില്ലിയിലെ ആനിമല്‍ എന്ന ഏജന്‍സിയാണ്. ഒരു ട്രാന്‍സ് വ്യക്തിയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നതും. നിരവധിപ്പേരാണ് ഭീമയുടെ ഈ പരസ്യചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ദൃശ്യമികവിലും ഏറ മികച്ചുനില്‍ക്കുന്നു ഈ പരസ്യം.

Story Highlights: Bhima jewellery viral ad features the journey of a transperson

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top