Advertisement

കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു

April 19, 2021
Google News 2 minutes Read
Centre withdraws insurance cover for healthcare workers who died on Covid duty

കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് തീരുമാനം.

കൊവിഡ് ഒന്നാം വ്യാപനത്തിന്റെ സമയത്താണ് കേന്ദ്രസർക്കാർ ആരോഗ്യ പ്രവർത്തകർക്കായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. മാർച്ച് 24 ന് പദ്ധതി അവസാനിപ്പിക്കുന്നതായി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി.

കേന്ദ്ര സർക്കാരിന്റെ 1. 7 ലക്ഷം കോടി രൂപയുടെ കൊവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പദ്ധതിയെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ പദ്ധതി നിർത്തലാക്കിയിട്ടില്ലെന്നും പുതിയ കമ്പനികളുമായി ചർച്ചകൾ നടക്കുകയാണെന്നും സർക്കാർ അറിയിച്ചു.

Story Highlights: Centre withdraws insurance cover for healthcare workers who died on Covid duty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here