രണ്ടാം ഘട്ടവും നമ്മുക്ക് അതിജീവിക്കാം; രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് വി.എസ് അച്യുതാനന്ദൻ

കൊവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് വി.എസ് അച്യുതാനന്ദൻ. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ഈ ഘട്ടവും നമ്മുക്ക് അതിജീവിക്കാമെന്ന് വി.എസ് അച്യുതാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണെന്നും വി എസ് പറഞ്ഞു. മാർച്ച് 6 നാണ് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് വി എസ് സ്വീകരിച്ചത്. അതിജീവിക്കാനാവുമെന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമ്മുക്ക് മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Covid Vaccine , V S Achuthanandan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top