പൊതുയിടങ്ങളിൽ മാസ്ക് ഒഴിവാക്കി ഇസ്രയേൽ

രാജ്യത്തെ 81 % ആളുകൾക്കും കൊവിഡ് 19 പ്രതിരോധ കുത്തിവെപ്പ് നൽകിയതിനെ തുടർന്ന് പൊതുസ്ഥലത്ത് നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിയമം ഇസ്രയേൽ എടുത്തുമാറ്റി. വിജയകരമായ വാക്സിൻ പ്രചാരണത്തെ തുടർന്ന് ഇപ്പോൾ ഇസ്രയേലിൽ രോഗബാധയുടെ തോത് വളരെക്കുറവാണ്. എന്നാൽ കെട്ടിടത്തിനുള്ളിലും വലിയ ആൾക്കൂട്ടങ്ങളിലും മാസ്ക് നിർബന്ധമാണ്.
ഇസ്രയേലിൽ സ്കൂളുകൾ മുഴുവനും തുറന്നു. കഴിഞ്ഞാഴ്ച തന്നെ കൊവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ചിരുന്നു. അടുത്ത മാസം മുതൽ വിദേശ സഞ്ചാരികളെ അനുവദിക്കും.
”കൊറോണ വൈറസിൽ നിന്നും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഞങ്ങൾ. പക്ഷെ ഇപ്പോഴും ഞങ്ങൾ ഈ സാഹചര്യം തരണം ചെയ്തിട്ടില്ല. വൈറസിന് എപ്പോൾ വേണമെങ്കിലും മടങ്ങി വരാൻ കഴിയും” – ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Story Highlights: Israel drops outdoor covid-19 mask order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here