ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി നായാട്ട്-ലെ നരബലി ഗാനം

Narabali Video Song From Nayattu Movie

ചല പാട്ടുകളുണ്ട്, കേള്‍ക്കും തോറും ഇഷ്ടം കൂടുന്നവ. ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കാറുമുണ്ട് അത്തരം പാട്ടുകള്‍. ശ്രദ്ധ നേടുന്നതും മനോഹരമായൊരു ഗാനമാണ്. നായാട്ട് എന്ന ചിത്രത്തിലെ നരബലി ഗാനമാണ് ശ്രദ്ധ നേടുന്നത്. റാപ്പര്‍ വേടന്‍ ആണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു.

അതേസമയം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് നായാട്ട്. കുഞ്ചാക്കാ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിം എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം. രഞ്ജിത്, പിഎം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവരാണ് നിര്‍മാതാക്കള്‍. ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story Highlights: Narabali Video Song From Nayattu Movie

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top