പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പി ചിദംബരം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. ഉത്തരവാദിത്വം മറന്ന് മോദി എന്തിനാണ് നാല് റാലികൾ നടത്തുന്നതെന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു. ഉത്തരവാദിത്വങ്ങളോടുള്ള പ്രധാനമന്ത്രിയുടെ അവഗണനയ്ക്ക് ബംഗാൾ തെരഞ്ഞടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും ചിദംബരം പറഞ്ഞു.

കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ തികച്ചും പരാജയമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നതിന് മുൻപും കോൺഗ്രസ് വിമർശനമുന്നയിച്ചിരുന്നു.

Story Highlights: covid 19, health ministry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top