തൃശൂര്‍ പൂരം; പ്രവേശന പാസ് ഇന്ന് മുതല്‍ ലഭ്യം

thrissur pooram

തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഇന്ന് 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍, പേര് തുടങ്ങിയ വിവരങ്ങള്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും.

Read Also : തൃശൂര്‍ പൂരം; വെടിക്കെട്ടിന് അനുമതി

പാസ് ലഭിക്കുന്നതിന് കൊവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്യാം.

Story Highlights: thrissur pooram, admission pass

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top