എറണാകുളത്ത് മൂവായിരം കടന്ന് കൊവിഡ് കേസുകൾ; എട്ട് ജില്ലകളിൽ ആയിരം കടന്നു; ജില്ല തിരിച്ചുള്ള കണക്ക്

ernakulam daily covid cases crossed 3000

കേരളത്തിൽ ആദ്യമായി ഇരുപതിനായിരത്തോട് അടുത്ത് കൊവിഡ് കേസുകൾ. 19,577 പേർക്കാണ് ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായി എറണാകുളത്ത് കൊവിഡ് കേസുകൾ മൂവായിരം കടന്നു. കോഴിക്കോട് രണ്ടായിരവും പിന്നിട്ടു. ഏഴ് ജില്ലകളിൽ ആയിരം കടന്നു.

ജില്ല തിരിച്ചുള്ള കണക്ക് :

എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂർ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂർ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസർഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്കം വഴി രോഗം ബാധിച്ചത്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 397 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,839 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1275 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3083, കോഴിക്കോട് 2279, മലപ്പുറം 1818, തൃശൂർ 1833, കോട്ടയം 1427, തിരുവനന്തപുരം 1203, കണ്ണൂർ 1162, ആലപ്പുഴ 1337, പാലക്കാട് 424, കാസർഗോഡ് 815, കൊല്ലം 840, ഇടുക്കി 620, വയനാട് 575, പത്തനംതിട്ട 423 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തൃശൂർ, കണ്ണൂർ 14 വീതം, കാസർഗോഡ് 8, തിരുവനന്തപുരം, വയനാട് 6 വീതം, പാലക്കാട് 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം 3, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

Story highlights: ernakulam daily covid cases crossed 3000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top