ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി

icse class 10 exams cancelled

ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി. പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കഴിഞ്ഞ ദിവസമാണ് കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സെർട്ടിഫിക്കേറ്റ് എക്സാമിനേഷൻസ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചുകൊണ്ട് ഉത്തരവിറക്കിയത്. എന്നാൽ നിലവിൽ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

വിദ്യാർത്ഥികളുടെ ആരോ​ഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് ബോർഡ് അധികൃതർ പറഞ്ഞു. 12-ാം ക്ലാസ് പരീക്ഷകൾ പിന്നീട് നടത്തും. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാതിരിക്കുകയോ ഓഫ്ലൈനായി പിന്നീട് പരീക്ഷ എഴുതുകയോ ചെയ്യാം.

Story Highlights: icse class 10 exams cancelled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top