കെ എം ഷാജിയുടെ വീടുകള്‍ അളന്ന് തിട്ടപ്പെടുത്തും

km shaji enforcement interrogation

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകള്‍ അളന്ന് തിട്ടപ്പെടുത്തും. വിജിലന്‍സ് പിഡബ്ല്യൂഡിക്ക് ഇത് സംബന്ധിച്ച് നോട്ടിസ് നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വീട് അളക്കണം. അതേസമയം സ്വത്ത് സംബന്ധമായ രേഖകളെല്ലാം ഭാര്യ ആശ ഷാജിയുടെ പേരിലാണ്. അതിനാല്‍ ഇവരെയും കേസില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.

Read Also : കെ എം ഷാജിയെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും; വീട്ടിലെത്തി നോട്ടിസ് നല്‍കി

സ്വത്ത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഷാജിക്ക് നല്‍കിയ സമയത്തില്‍ മൂന്ന് ദിവസമാണ് ബാക്കിയുള്ളത്. ഇതുവരെ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. രേഖകള്‍ ലഭിച്ച ശേഷം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരം.

Story Highlights- k m shaji, vigilance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top