കൊവിഡ് : മലപ്പുറത്തും നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലും നിയന്ത്രണങ്ങൾ കർശനമാക്കി , പൊതുപരിപാടികൾ ആൾക്കൂട്ടം പരിമിതപ്പെടുത്തി നടത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ജില്ലയിലെ ഫുടബോൾ ടർഫുകളും ജിംനേഷ്യവും അടച്ചിടാനും ജില്ലാ കളക്ടർ ഉത്തരവിട്ടു .
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയിൽ ആയിരത്തിനു മുകളിലാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം. ജില്ലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചു വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയും നിലനിൽക്കുന്നുണ്ട്. പലയിടത്തും 15 ശതമാനത്തിന് മുകളിലാണ് പോസ്റ്റിവിറ്റി നിരക്ക്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലേക്ക് നിയോഗിച്ച പ്രത്യേക ഓഫീസർ എം ജി രാജമാണിക്യം ഐഎഎസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ സ്ഥിതി ഗതികൾ വിലയിരുത്തി , തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് .
വിവാഹ മരണാനന്തര ചടങ്ങുകൾ മറ്റു പൊതു പരിപാടികൾ എന്നിവയിൽ തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും , അടച്ചിട്ട മുറികളിൽ 75 പേർക്കും മാത്രമാണ് അനുമതി. ഇഫ്താർ സംഗമങ്ങൾ പരമാവധി ഒഴിവാക്കണമെന്നും , ആരാധനാലയങ്ങളിൽ സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിർദേശമുണ്ട് .
അതേ സമയം ജില്ലയിൽ പരിശോധനകൾ പരമാവധി നടത്തുന്നുണ്ടെന്നും , വാക്‌സിനേഷന് നിലവിൽ തടസ്സം നേരിട്ടിട്ടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി .
Story Highlights: malappuram tightens restrictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here