മുംബൈക്ക് ബാറ്റിംഗ്; ടീമിൽ മൂന്ന് വിദേശികൾ മാത്രം

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിനു ബാറ്റിംഗ്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ടീമിൽ മൂന്ന് വിദേശികൾ മാത്രമേ ഇന്ന് കളിക്കുന്നുള്ളൂ. ആദം മിൽനെ ആണ് പുറത്തായത്. സ്പിന്നർ ജയന്ത് യാദവ് പകരം കളിക്കും. രണ്ട് മാറ്റങ്ങളുമായാണ് ഡൽഹി ഇറങ്ങുന്നത്. ക്രിസ് വോക്സ്, ലുക്മാൻ മേരിവാല എന്നിവർക്ക് പകരം ഷിംറോൺ ഹെട്‌മെയർ, അമിത് മിശ്ര എന്നിവർ കളിക്കും.

ഇരു ടീമുകളും 3 മത്സരങ്ങൾ വീതം കളിച്ചപ്പോൾ രണ്ട് മത്സരങ്ങളിൽ വിജയിച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളും ഡൽഹി കളിച്ചത് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ, മുംബൈ ഇതുവരെയുള്ള എല്ലാ കളികളും ചെന്നൈയിൽ തന്നെയാണ് കളിച്ചത്.

കഴിഞ്ഞ സീസണിൽ, ഫൈനൽ ഉൾപ്പെടെ ആകെ 4 തവണയാണ് മുംബൈയും ഡൽഹിയും തമ്മിൽ ഏറ്റുമുട്ടിയത്. ഈ നാലു തവണയും മുംബൈ ഡൽഹിയെ അനായാസം പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ, ഡൽഹിക്ക് മേൽ മുംബൈക്ക് മാനസികമായ ഒരു മേൽക്കൈ ഉണ്ട്. എന്നാൽ, കഴിഞ്ഞ സീസണിലെ പരാജയങ്ങൾക്ക് പകരം വീട്ടുക എന്ന ലക്ഷ്യമാവും ഡൽഹിക്ക് ഉണ്ടാവുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top