Advertisement

ബയോ ബബിളിലെ ജീവിതം ദുഷ്കരം; ലിയാം ലിവിങ്സ്റ്റൺ നാട്ടിലേക്ക് മടങ്ങി

April 20, 2021
Google News 0 minutes Read
Rajasthan Royals Livingstone bubble

ബയോ ബബിളിലെ ജീവിതം ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റൺ നാട്ടിലേക്ക് മടങ്ങി. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താരത്തിൻ്റെ തീരുമാനം മനസ്സിലാക്കുന്നു എന്നും അതിനെ ബഹുമാനിക്കുന്നു എന്നും റോയൽസ് പറഞ്ഞു. തുടർന്നും തങ്ങൾക്ക് കഴിയുന്ന തരത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും ഫ്രാഞ്ചൈസി പറഞ്ഞു.

കഴിഞ്ഞ 6 മാസങ്ങൾക്കിടെ ലിവിങ്സ്റ്റൺ വിവിധ ബബിളുകളിലാണ്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു പോയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന അദ്ദേഹം ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്സിനൊപ്പം രണ്ട് മാസം ചെലവഴിച്ചു. ബിഗ് ബാഷിനു പിന്നാലെ ഇംഗ്ലണ്ടിൻ്റെ ഇന്ത്യാ സന്ദർശനത്തിനുള്ള ടീമിലും ലിവിങ്സ്റ്റൺ ഉൾപ്പെട്ടിരുന്നു. ആ ബബിളിൽ നിന്നാണ് അദ്ദേഹം ഐപിഎൽ ബബിളിൽ ചേർന്നത്.

ഐപിഎലിൽ മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടിലും പരാജയപ്പെട്ട രാജസ്ഥാന് ലിവിങ്സ്റ്റണിൻ്റെ മടക്കം തിരിച്ചടിയാകും. അവസാന മത്സരത്തിൽ ചെന്നൈക്കെതിരെ കൂറ്റൻ പരാജയമാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്. ചെന്നൈ സൂപ്പർ കിംഗ്സ് മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 49 റൺസെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ചെന്നൈക്കായി മൊയീൻ അലി 7 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ചെന്നൈ വിജയിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here