എറണാകുളം ജില്ലയിൽ ഇതുവരെ 7,40,446 ആളുകൾ വാക്സിൻ സ്വീകരിച്ചു

people vaccinated Ernakulam district

എറണാകുളം ജില്ലയിൽ ഇതുവരെ 7,40,446 ആളുകൾ വാക്സിൻ സ്വീകരിച്ചു. ആരോഗ്യമേഖലയിലുള്ള 128129 പ്രവർത്തകരും 70579 മുന്നണി പ്രവർത്തകരും വാക്സിൻ സ്വീകരിച്ചു. ജില്ലയിൽ 30,230 ഡോസ് വാക്സിനുകളാണ് സ്റ്റോക്കുണ്ടായിരുന്നത്. 28,000 ഡോസ് കൊവിഷീൽഡും 2230 ഡോസ് കൊവാക്സിനുമാണിത്. 12,500 ഡോസ് വാക്സിൻ സ്വകാര്യ ആശുപത്രികളിൽ വിതരണത്തിനായി നൽകി.

അതേസമയം, കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം. ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അനുമതി തേടി കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകും. പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് അനുമതി ഉണ്ടായിരിക്കില്ല. വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുക. ട്യൂഷൻ ക്ലാസുകൾ പ്രവർത്തിക്കുന്നത് കർശനമായി നിയന്ത്രിക്കും. ഹോസ്റ്റലുകളിൽ കൊവിഡ് മാർഗ നിർദേശങ്ങൾ പാലിക്കണം. കൊവിഡ് പ്രതിരോധത്തിന് വാർഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചു.

Story highlights: 7,40,446 people have been vaccinated in Ernakulam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top