യോഗാഭ്യാസത്തിലൂടെ ആളുകളെ അത്ഭുതപ്പെടുത്തി 96ാം വയസിലും ഉപേന്ദ്രനാശാന്‍

എറണാകുളം ജില്ലയിലെ ചെറായിയില്‍ 96 വയസുള്ള ഒരു ചെറുപ്പക്കാരനുണ്ട്. ചെറായിക്കാരുടെ സ്വന്തം ഉപേന്ദ്രനാശന്‍ ആണത്. നാട്ടുകാരെയെല്ലാം വ്യായാമത്തിലേക്ക് നയിക്കുകയാണ് ആശാന്റെ ജീവിത ലക്ഷ്യം. അസാമാന്യ മെയ്‌വഴക്കവും ചുറുചുറുക്കും ആരോഗ്യവുമുള്ള ആളാണ് ചെറായിക്കാരുടെ ഉപേന്ദ്രനാശാന്‍. യോഗാസനങ്ങളെല്ലാം മനഃപാഠമാണ്. വ്യായാമത്തിനിരുന്നാല്‍ മനസിനൊപ്പം വഴങ്ങുന്ന ശരീരം കൊണ്ട് ആളുകളെ ആശാന്‍ അത്ഭുതപ്പെടുത്തും.

സൂര്യനുദിക്കും മുന്‍പ് ആശാന്‍ കര്‍മനിരതമാകും. കായലോരത്തെ സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തില്‍ ആശാനെ കാത്ത് ഒരു പറ്റം ശിഷ്യരുമുണ്ടാകും. തന്റെ കൈവശമുള്ള യോഗ മുറകള്‍ ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കും. കഴിഞ്ഞ 13 വര്‍ഷമായി ഇതാണ് ആശാന്റെ പതിവ്.

Read Also :

യോഗയെ പറ്റി ചോദിച്ചാല്‍ ആശാന്‍ വാചാലനാകും. കണ്ണുകള്‍ തീഷ്ണമാകും. ജീവിതശൈലി രോഗങ്ങളെല്ലാം വ്യായാമമില്ലാത്ത തലമുറ വരുത്തി വച്ച വിനയാണെന്നാണ് ആശാന്റെ അഭിപ്രായം. ശിഷ്യര്‍ക്കെല്ലാം ഒരു പോലെ പ്രിയപ്പെട്ട ഗുരുനാഥനാണ് ഇദ്ദേഹം. 96ാം വയസിലും ആശാരി പണിയെടുത്ത് ജീവിക്കുന്ന ആശാന്‍ നല്ലൊരു മാതൃകയാണ്. ആശാന്‍ ചെറായിയില്‍ ഉപേന്ദ്രവിദ്യാപീഠമെന്ന പേരില്‍ യോഗ പഠനകേന്ദ്രവും നടത്തുന്നുണ്ട്.

Story highlights: yoga, ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top