പാലക്കാട്-വാളയാർ അതിർത്തിയിൽ വൻ കഞ്ചാവ് വേട്ട

cannabis hunt Palakkad Walayar

പാലക്കാട്-വാളയാർ അതിർത്തിയിൽ വൻ കഞ്ചാവ് വേട്ട. ചരക്കുലോറിയുടെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച ഒരു ടൺ കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് കഞ്ചാവ് വേട്ട നടത്തിയത്.

ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഒരു ടൺ കഞ്ചാവാണ് പിടികൂടിയത്. വാഹനം കാലിയായിരുന്നു എന്നും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത് എന്നും എക്സൈസ് അറിയിച്ചു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേലാറ്റൂർ സ്വദേശി ഫായിസ് (21), കട്ടപ്പന സ്വദേശി ജിഷ്ണു (24) എന്നിവരാണ് ഇവരിൽ ഉൾപ്പെട്ട രണ്ട് പേർ. മേലാറ്റൂർ സ്വദേശിയായ ബാദുഷയുടെ (26) നേതൃത്വത്തിലാണ് കഞ്ചാവ് കൊണ്ടുവന്നത്.

Story highlights: Big cannabis hunt on Palakkad-Walayar border

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top