ചെന്നൈയെ ബാറ്റിംഗിനയച്ച് മോർഗൻ; ഇരു ടീമുകളിലും മാറ്റങ്ങൾ

csk bat kkr ipl

ഐപിഎൽ 14ആം സീസണിലെ 15ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ഓയിൻ മോർഗൻ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമുകളിൽ മാറ്റം വരുത്തിയാണ് ഇരു ടീമുകളും ഈ കളി ഇറങ്ങിയിരിക്കുന്നത്.

ചെന്നൈ ഒരു മാറ്റമാണ് വരുത്തിയത്. ബ്രാവോയ്ക്ക് വിശ്രമം അനുവദിച്ച മുൻ ചാമ്പ്യന്മാർ ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എങ്കിഡിയെ പകരം കളിപ്പിക്കും. ഹർഭജൻ, ഷാക്കിബ് അൽ ഹസൻ എന്നിവർക്ക് പകരം കമലേഷ് നഗർകൊടി സുനിൽ നരേൻ എന്നിവർ കൊൽക്കത്തയിലും കളിക്കും.

ആദ്യ മത്സരത്തിലെ പരാജയത്തിനു ശേഷം പിന്നീട് രണ്ട് മത്സരങ്ങളിലും ചെന്നൈ ആധികാരികമായി വിജയിച്ചിരുന്നു. ബാറ്റ്സ്മാന്മാരെല്ലാവരും മികച്ച ഫോമിലാണ്. കൊൽക്കത്തയാവട്ടെ, ഇനിയും മികച്ച ലൈനപ്പ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോല്പിച്ച അവർ പിന്നീട് രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടു. മോർഗനും കാർത്തികും അടക്കമുള്ള മധ്യനിര ഫോം ആവാത്തതാണ് കൊൽക്കത്തയ്ക്ക് തിരിച്ചടി ആയിരിക്കുന്നത്.

Story highlights: csk will bat against kkr ipl chennai super kings kolkata knight riders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top