കോട്ടയം ബേക്കർ സ്‌കൂളിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ തർക്കം

കോട്ടയംബേക്കർ സ്‌കൂളിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ തർക്കം. പൊലീസ് ടോക്കൺ നൽകിയത് മുൻഗണന തെറ്റിച്ചെന്ന് ആക്ഷേപിച്ച് ഒരു വിഭാഗം രംഗത്തെത്തി. വാക്‌സിനെടുക്കാൻ എത്തിയവരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി.

ബേക്കർ സ്‌കൂളിൽ നിരവധി പേരാണ് വാക്‌സിൻ സ്വീകരിക്കാൻ എത്തിയത്. ടോക്കൺ നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ഉയർത്തിയ ആരോപണമാണ് തർക്കത്തിലേയ്ക്ക് വഴിമാറിയത്. പൊലീസും വിഷയത്തിൽ ഇടപെട്ടു. സാമൂഹിക അകലം കൃത്യമായി പാലിക്കാതെയാണ് ഇവിടെ വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നത്.

അതേസമയം, പാലക്കാട് വാക്‌സിനേഷൻ ക്യാമ്പിൽ വൻ തിരക്ക്. സാമൂഹിക അകലം പാലിക്കാതെയാണ് ഇവിടെ ക്യാമ്പ് നടത്തുന്നത്. മോയൻസ് എൽ. പി സ്‌കൂളിലെ വാക്‌സിനേഷൻ ക്യാമ്പിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. വൃദ്ധരുൾപ്പെടെ നൂറുകണക്കിനാളുകളാണ് ഇവിടെ വാക്‌സിൻ സ്വീകരിക്കാൻ എത്തിയത്.

Story highlights: covid vaccination

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top