Advertisement

മഹാരാഷ്‌ട്രയിലെ ഡോ.സക്കീർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ചോർച്ച; 22 മരണം

April 21, 2021
0 minutes Read

മഹാരാഷ്ട്രയിലെ സക്കീർ ഹുസൈൻ ആശുപത്രിയിൽ ഓക്സിജൻ ടാങ്കിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് 22 പേർ മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോഗികളാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്കിലെ ചോർച്ചയെ തുടർന്ന് ഓക്സിജൻ വിതരണം തടസപ്പെട്ടതാണ് രോഗികൾ മരിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയോടെ ആശുപത്രിയ്ക്ക് പുറത്തെ ഓക്സിജന്റെ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ചോർച്ചയുണ്ടായത്.

ടാങ്ക് ചോർന്നതിനെത്തുടർന്ന് അരമണിക്കൂറോളം ഓക്സിജൻ വിതരണം തടസപ്പെട്ടിരുന്നു. ഓക്സിജൻ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളിൽ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ചോർച്ച അടക്കാനുള്ള ശ്രമം തുടരുകയാണ്.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേൻ വ്യക്തമാക്കി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top