Advertisement

പാലക്കാട്ട് താത്കാലികമായി നിയമിച്ച 49 ആരോഗ്യ പ്രവര്‍ത്തകരെ പിരിച്ചുവിട്ടു

April 21, 2021
Google News 1 minute Read

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കേ താത്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച ആരോഗ്യ പ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. പാലക്കാട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ച 49 പേരെയാണ് പിരിച്ചുവിട്ടത്. ഇവരില്‍ ആശുപത്രി ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Read Also : കൊവിഡ് ബാധിച്ചു മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേന്ദ്രം അവസാനിപ്പിച്ചു

ഒരു വര്‍ഷം മുന്‍പ് നിയമിച്ച താത്കാലിക ജീവനക്കാരെയാണ് അകാരണമായി പിരിച്ചുവിട്ടതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ശുചീകരണ തൊഴിലാളികളടക്കം 49 പേര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ആറ് മാസത്തേക്ക് ഇവരെ നിലനിര്‍ത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് പോലും മറികടന്നാണ് ജില്ലയിലെ ആരോഗ്യ വിഭാഗം കൂട്ട പിരിച്ചുവിടല്‍ നടത്തിയതെന്നാണ് ആക്ഷേപം.

ഉന്നതര്‍ക്ക് ഇഷ്ടമുള്ളവരെ ജോലിയില്‍ പ്രവേശിപ്പിക്കാനാണ് പഴയ ജീവനക്കാരെ പുറത്താക്കിയതെന്നാണ് ജോലി നഷ്ടമായവരുടെ പരാതി. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വിശദീകരണം നല്‍കാന്‍ ആരോഗ്യ വിഭാഗം തയാറായിട്ടില്ല. ഡോക്ടര്‍മാരും ലാബ് ടെക്‌നീഷ്യന്മാരും അടക്കമുള്ളവരെ പിരിച്ചുവിട്ടതിന്റെ കാരണം അറിയണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Story highlights: palakkad, dismissal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here