വാക്‌സിൻ വാങ്ങാൻ നടപടി തുടങ്ങി, വാക്‌സിൻ എല്ലാവരും സ്വീകരിക്കണം : മുഖ്യമന്ത്രി

സംസ്ഥാനത്ത് വാക്‌സിൻ വാങ്ങാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ കമ്പനിയുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
18 മുതൽ 45 വരെയുള്ളവർക്ക് കൊവിഡ് വാക്‌സിൻ മെയ് ഒന്ന് മുതൽ ആരംഭിക്കും. 95 ശതമാനം രോഗ സാധ്യത വാക്‌സിൻ കുറയ്ക്കും.എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വാക്‌സിൻ എടുത്തവർ അലംഭാവത്തോടെ നടക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
വാക്‌സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ മതിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌പോട്ട് രജിസ്‌ട്രേഷൻ നേരത്തെ നടത്തിയവർക്ക് വാക്‌സിൻ ലഭിക്കും. ആദ്യ ഡോസ് വാക്‌സിൻ ലഭിച്ചവർ ആശങ്കപ്പെടേണ്ടെന്നും 12 ആഴ്ച വൈകി വരെ കൊവിഷീൽഡ് രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ വാക്‌സിനേഷൻ സെന്ററുകളിൽ തിരക്ക് കൂട്ടണ്ട. വാക്‌സിൻ കേന്ദ്രങ്ങളിൽ തിരക്കൊഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story highlights: begun procedures to buy vaccine says kerala cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here